Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാധുജന പരിപാലന സംഘം വൈക്കം താലൂക്ക് സമ്മേളനം നടത്തി
20/05/2019
സാധുജന പരിപാലന സംഘം വൈക്കം താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് മുണ്ടക്കയം ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പട്ടികജാതി-പട്ടികവര്‍ഗ, അധഃസ്ഥിത വിഭാഗങ്ങള്‍ക്കുനേരേ വര്‍ധിച്ചുവരുന്ന പീഡനങ്ങളും കയ്യേറ്റങ്ങളും തടയാന്‍ ഇന്ത്യയിലെ 35 കോടിയോളം വരുന്ന പട്ടികജാതി ദളിത് വിഭാഗങ്ങള്‍ സംഘടിത ശക്തിയായി വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് സാധുജന പരിപാലന സംഘം വൈക്കം താലൂക്ക് പ്രത്യേക സമ്മേളനം അഭിപ്രായപ്പെട്ടു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മുണ്ടക്കയം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. സി.എം ദാസപ്പന്‍, പി.ആര്‍ പ്രസന്നന്‍, വി.എസ് രവീന്ദ്രന്‍, തിലകമ്മ പ്രേംകുമാര്‍, വൈക്കം ബാബു, പൊന്നപ്പന്‍ ഉമ്മാംകേരി, എസ്.രാജപ്പന്‍, സി.ജെ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴില്‍ സാമ്പത്തിക വികസന പദ്ധതിയുടെ വിശദീകരണം ജില്ലാ സെക്രട്ടറി ശശികുമാര്‍ പാലക്കുളം നടത്തി.