Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് ബിവ്‌റേജസ് കോര്‍പ്പറേഷന്റെ വൈക്കത്തെ ഔട്ട്‌ലെററില്‍ നിന്നുവാങ്ങിയ മദ്യക്കുപ്പിയില്‍ മാലിന്യങ്ങള്‍.
22/02/2016

കേരള സ്റ്റേററ് ബിവ്‌റേജസ് കോര്‍പ്പറേഷന്റെ വൈക്കത്തെ ഔട്ട്‌ലെററില്‍ നിന്നുവാങ്ങിയ മദ്യക്കുപ്പിയില്‍ മാലിന്യങ്ങള്‍. വെള്ളക്കളറില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതുകണ്ട് വാങ്ങിയ ആള്‍ ഇത് ഔട്ട്‌ലെററിനുമുന്നില്‍ തുറന്നുവെച്ചു. 2015 വര്‍ഷം രേഖപ്പെടുത്തിയ ബിജോയ്‌സ് കമ്പനിയുടെ 150 മില്ലി ക്വാര്‍ട്ടര്‍ കുപ്പിയിലാണ് പൂപ്പലും പായലും കണ്ടത്. കാലപ്പഴക്കം ചെന്ന മദ്യക്കുപ്പിയാണിത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജീവനക്കാര്‍ ആരും തയ്യാറായില്ല. അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴുന്ന ഔട്ട്‌ലെററിന് മറെറാരു തിരിച്ചടിയാണ് ഇത്. ഈ വിഷയത്തില്‍ എക്‌സൈസുകാരും മൗനം പാലിക്കുകയാണ്.