Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഡ്ജറ്റ് സമ്മേളനവും എന്‍ഡോവ്‌മെന്റ് വിതരണവും
18/05/2019
ഉദയനാപുരം 958-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ബഡ്ജറ്റ് സമ്മേളനവും എന്‍ഡോവ്‌മെന്റ് വിതരണവും യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം തെക്കേമുറി 958-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ബഡ്ജറ്റ് സമ്മേളനവും എന്‍ഡോവ്‌മെന്റ് വിതരണവും പാഠപുസ്തക വിതരണവും യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.വി.കെ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം അയ്യേരി സോമന്‍, കരയോഗം സെക്രട്ടറി ആര്‍.രവി കുമാര്‍, വിക്രം കുമാര്‍ നായര്‍, ഗിരിജ മണികണ്ഠന്‍, സതി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 2019-20 വര്‍ഷത്തേയ്ക്ക് ഒരു ലക്ഷം രൂപ വരവും ഒരു ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സെക്രട്ടറി ആര്‍.രവികുമാര്‍ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.