Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലവേദിയുടെ ഉദ്ഘാടനവും, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും
18/05/2019

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബാലവേദിയുടെ ഉദ്ഘാടനവും, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും നടത്തി. ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി വൈക്കം മഹാദേവ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ലീനാ നായര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം കുസുമന്‍ അധ്യക്ഷത വഹിച്ചു. എ.പത്രോസ്, തങ്കമ്മ വര്‍ഗീസ്, അഡ്വ കെ.ജി രാജേഷ് കുമാര്‍, വി.സി ലൂക്കോസ്, ആര്‍.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടിയ കീഴൂര്‍ കപ്ലിക്കുന്നേല്‍ അനു ജിമ്മി, വൈക്കം ഗോകുലം വീട്ടില്‍ ജി.ഗോപിക എന്നിവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ബാലവേദിയുടെ പ്രസിഡന്റായി ഐശ്വര്യ സുഭാഷിനെയും സെക്രട്ടറിയായി ഹരിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് ലളിതഗാനം, ചലച്ചിത്ര ഗാനം, പദ്യപാരായണം, ക്വിസ് മത്സരങ്ങളും നടന്നു. മത്സരങ്ങള്‍ക്ക് പി.സി പീറ്റര്‍, ലൈബ്രേറിയന്‍ പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. മത്സര വിജയിക്കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയതു. ബാലവേദി പ്രവര്‍ത്തകരുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു.