Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
18/05/2019

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷേത്രകലാപീഠത്തിലെ കോഴ്‌സുകള്‍ ആറ്റിങ്ങലിലേക്ക് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈക്കം മഹാദേവ ക്ഷേത്രോപദേശകസമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി. 1982 മുതല്‍ നല്ല രീതിയില്‍ നടന്നുവരുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് വൈക്കം ക്ഷേത്രകലാപീഠത്തില്‍ ഉള്ളത്. അത് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റുന്നത് വൈക്കത്തോടുള്ള അവഗണനയും അനീതിയുമാണ്. പുതിയ അധ്യായന വര്‍ഷത്തില്‍ തന്നെ ഈ നടപടിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും വൈക്കത്ത് ഇപ്പോഴുള്ള കോഴ്‌സുകള്‍ ഇവിടെ തന്നെ നിലനിര്‍ത്താനുള്ള നടപടി ഉണ്ടാകണമെന്നും നിവേദനത്തില്‍ പറയുന്നു.