Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം ആഘോഷിച്ചു.
17/05/2019
മൂത്തേടത്തുകാവ് പാണ്ടിക്കരിയില്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷിക ഉത്സവത്തല്‍ തന്ത്രി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി ദേവിക്ക് കലശാഭിഷേകം നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് പാണ്ടിക്കരിയില്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം ആഘോഷിച്ചു. കലശപൂജകള്‍, കലശാഭിഷേകം, അന്നദാനം, വലിയഗുരുതി എന്നിവയായിരുന്നു പ്രധാനചടങ്ങുകള്‍. ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി രാജേഷ് പോറ്റി, അജി ശാന്തി, മൂത്തേടത്തുകാവ് രാജന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് ഷാജി പാണ്ടിക്കരിയില്‍, വി.വി അനീഷ് കുമാര്‍, വിശ്വംഭരന്‍, സുഗുണന്‍ പാണ്ടിക്കരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന വലിയ ഗുരുതിയോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.