Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രകലാപീഠത്തില്‍ നിലവിലുള്ള കോഴ്‌സുകള്‍ തുടരുമെന്ന് സി.കെ ആശ എം.എല്‍.എ.
17/05/2019

വൈക്കം: വൈക്കം ക്ഷേത്രകലാപീഠത്തില്‍ നിലവിലുള്ള കോഴ്‌സുകള്‍ തുടരുമെന്ന് സി.കെ ആശ എം.എല്‍.എ. വൈക്കം ക്ഷേത്രകലാപീഠം കൊല്ലം ആറ്റിങ്ങല്‍ വലിയകോയിക്കല്‍ കൊട്ടാരത്തിലേക്ക് മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. തുടര്‍ന്ന് എം.എല്‍.എ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്. തകില്‍, പഞ്ചവാദ്യം, നാദസ്വരം തുടങ്ങിയ കോഴ്‌സുകള്‍ എല്ലാം വൈക്കത്തെ ക്ഷേത്രകലാപീഠത്തില്‍ തന്നെ തുടര്‍ന്നും പഠിപ്പിക്കും. ആറ്റിങ്ങലില്‍ ഇതേ കോഴ്‌സുകള്‍ ആരംഭിക്കുന്നത് വൈക്കം ക്ഷേത്രകലാപീഠത്തെ ഒരു കാരണവശാലും ഒഴിവാക്കി കൊണ്ടാവില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വൈക്കത്തു പുതുതായി താന്ത്രിക വിദ്യാപീഠം കൂടി ആരംഭിക്കുന്നത് സംബന്ധിച്ചു ഉന്നയിച്ച ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിച്ചതായി സി.കെ ആശ അറിയിച്ചു.