Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിയാത്രക്കാരനെയും, പോലീസുകാരെയും മര്‍ദിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.
17/05/2019

വൈക്കം: അമിത വേഗതയില്‍ ബൈക്കില്‍ പോയത് ചോദ്യം ചെയ്ത വഴിയാത്രക്കാരനെയും, പോലീസുകാരെയും മര്‍ദിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം വൈക്കം വലിയകവലയിലാണ് യാത്രക്കാരനുമായി സംഘര്‍ഷം ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘര്‍ഷം ഉണ്ടാക്കിയ ബൈക്ക് യാത്രികരോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പ്രതികള്‍ പോലീസുകാര്‍ക്കെതിരെയും ആക്രമണം നടത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതികളായ ഗോകുല്‍ (22), അരുണ്‍ ബാബു (22) എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്.