Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ചു
17/05/2019
സോഷ്യല്‍ ജസ്റ്റീസ് ഫോറം പെരുവയില്‍ സംഘടിപ്പിച്ച 'നമുക്കു പഠിക്കാം, നന്മയുടെ പാഠം' സൗഹൃദക്കൂട്ടായ്മ മോന്‍സ് ജോസഫ് എം. എല്‍. എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുവാനും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും അധ്യാപകര്‍ക്കു കഴിയണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സോഷ്യല്‍ ജസ്റ്റീസ് ഫോറം പെരുവ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച 'നമുക്കു പഠിക്കാം, നന്മയുടെ പാഠം' സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനകമ്മറ്റി അംഗം കെ.പി ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഗുരുവന്ദനവും ജില്ലാ സെക്രട്ടറി വി.മര്‍ക്കോസ് മുഖ്യപ്രഭാഷണവും നടത്തി. സ്‌കൂള്‍കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുധ, ഫോറം സംസ്ഥാന കമ്മിറ്റി അംഗം ടി.വൈ ജോയി, യു. ഐസക്, കെ.എം മുരളീധരന്‍, യു.പി സര്‍ജി, ഭാനുമതി, പാപ്പച്ചന്‍ കുന്നപ്പിള്ളി, ഗായത്രി അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.