Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം തുടങ്ങി.
16/05/2019
തോട്ടകം ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം തുടങ്ങി. വാര്‍ഷികാഘോഷത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. തന്ത്രി മണീട് സുരേഷ്, മേല്‍ശാന്തി പ്രമില്‍ കുമാര്‍, ശാന്തിമാരായ രഞ്ജിത്ത്, അഭിറാം എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികരായി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ.ബി സുനില്‍ കുമാര്‍, വി.കെ ജയകുമാര്‍, സജീവ്, പുരുഷന്‍, അശോകന്‍, സുരേഷ് കുമാര്‍, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ കുപ്പേടിക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലി ഭക്തിനിര്‍ഭരമായി.