Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാലപൂര്‍വ ശുചീകരണം നടത്തും
16/05/2019

വൈക്കം: ജവഹര്‍ റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മഴക്കാലപൂര്‍വ ശുചീകരണം 26നു രാവിലെ ഒന്‍പതിന് കവരപ്പാടിനടയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് കവരപ്പാടിനട തമിഴ് വിശ്വ ബ്രഹ്മ സമാജം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെയും ഉന്നത വിദ്യാഭ്യസം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ചടങ്ങ് സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എന്‍.ജി ഇന്ദിര കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നയിക്കും