ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ പുതുക്കാം
16/05/2019
വൈക്കം: നഗരസഭ പരിധിയിലുള്ള ഗുണഭോക്താക്കളുടെ 2019-20 വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഇന്നു മുതല്‍ പുതുക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ചെയര്മാന് പി.ശശിധരന് അറിയിച്ചു. ഒരു കുടുംബത്തിലെ ഒരംഗം ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ചികിത്സ ആവശ്യമുള്ളപ്പോള്‍ കാര്‍ഡ് എടുക്കാനും ചികിത്സ നേടാനും കഴിയും. ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ പാക്കേജുകള്‍ക്ക് വിധേയമായി ലഭിക്കും. കാര്‍ഡ് പുതുക്കുന്നതിനായി വടക്കേനട ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ കേന്ദ്രത്തില്‍ റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ്, നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയും 50 രൂപയുമായി ഗുണഭോക്താക്കള്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയുമായി ബന്ധപ്പെടുക.