Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്ധ്യാത്മിക വിജ്ഞാനക്ലാസ് സംഘടിപ്പിച്ചു.
15/05/2019
കുടവെച്ചൂര്‍ 1386-ാം നമ്പര്‍ വടക്കുംഭാഗം ദേവീവിലാസം എന്‍.എസ്.എസ് കരയോഗം വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയ ആദ്ധാത്മിക വിജ്ഞാനക്ലാസ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റ ി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ 1386-ാം നമ്പര്‍ വടക്കുംഭാഗം ദേവീവിലാസം എന്‍.എസ്.എസ് കരയോഗം വിദ്യാര്‍ത്ഥികള്‍ക്കായി ആദ്ധ്യാത്മിക വിജ്ഞാനക്ലാസ് സംഘടിപ്പിച്ചു. 15 മുതല്‍ 21 വരെയാണ് പഠനക്ലാസ്. കരയോഗം പ്രസിഡന്റ് കെ.ഗോവിന്ദന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ക്ലാസ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.രാജു, ട്രഷറര്‍ പീതാംബരന്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ശ്രീകല, കൃഷ്ണകുമാര്‍, ശിവന്‍കുട്ടി മേനോന്‍, പി.ജി.എം നായര്‍, ഇ.ഡി ജയന്‍ നായര്‍, സുഭാഷ്, ശ്രീരാമ കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.