Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദപുരാണ തത്ത്വസമീക്ഷാ സത്രം
15/05/2019
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തുടങ്ങിയ സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വക ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദപുരാണ തത്ത്വസമീക്ഷാ സത്രം തുടങ്ങി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപപ്രകാശനം നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും വിളംബരഘോഷയാത്രയായി കൊണ്ടുവന്നു. മാത്താനം അശോകന്‍ തന്ത്രി വിഗ്രഹ പ്രതിഷ്ഠയും യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥസമര്‍പ്പണവും നടത്തി. യജ്ഞാചാര്യന്‍ വെള്ളനാതുരുത്ത് ജി.ബാബുരാജ് സ്‌കന്ദപുരാണ മാഹാത്മ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി മാത്താനം അശോകന്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി കെ.എന്‍ മോഹനദാസ്, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, വി.വി കനകാംബരന്‍, രൂപേഷ് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.