Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൂചനാ പണിമുടക്ക് നടത്തി.
22/02/2016

ശമ്പളപരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭകളിലെ കണ്ടിജന്റ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി. വൈക്കം നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാര്‍ ഒന്നടങ്കം സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കി ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നഗരസഭ അങ്കണത്തില്‍ നടന്ന യോഗത്തില്‍ ഡി.രഞ്ജിത്കുമാര്‍, കെ.പി സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് എന്‍ഗോവിന്ദന്‍, വി.ജെ തോമസ്, ലാലു എന്നിവര്‍ നേതൃത്വം നല്‍കി.