Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും പഠനോപകരണ വിതരണവും
15/05/2019


വൈക്കം: വടയാര്‍ വടക്കുംഭാഗം 908-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും പഠനോപകരണ വിതരണവും നടത്തി. യൂണിയന്‍ കമ്മിറ്റി അംഗം കെ.എസ് സാജുമോന്‍ യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി പി.എസ് വേണുഗോപാല്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എസ്.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.വി സുരേഷ്‌കുമാര്‍ പഠനോപകരണ വിതരണം നടത്തി. എസ്.മുരുകേശ്, ഗിരീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.