Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങളടങ്ങിയ പെഴ്‌സ് മടക്കി നല്‍കി ഓട്ടോറിക്ഷാ തൊഴിലാളി മാതൃകയായി.
15/05/2019

തലയോലപ്പറമ്പ്: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങളടങ്ങിയ പെഴ്‌സ് മടക്കി നല്‍കി ഓട്ടോറിക്ഷാ തൊഴിലാളി മാതൃകയായി.തലയോലപ്പറമ്പ് പള്ളിക്കവലയിലെ ഓട്ടോ തൊഴിലാളി എബിയാണ് തന്റെ ഓട്ടോറിക്ഷയില്‍ നിന്നും കിട്ടിയ സ്വര്‍ണാഭരണങ്ങളും പണവുമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായത്. തിങ്കളാഴ്ച രാവിലെ എബിയുടെ ഓട്ടോയില്‍ യാത്രക്കെത്തിയ യുവതിയാണ് തിരക്കിനിടയില്‍ ബാഗ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് മറന്നുപോയത്. യാത്രയ്ക്ക് ശേഷം സ്റ്റാന്‍ഡില്‍ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയുടെ പിന്‍ സീറ്റിനു താഴെ പഴ്‌സ് കിടക്കുന്നതായി കാണുന്നത്. ഉടന്‍ തന്നെ എബി പഴ്‌സ് തലയോലപ്പറമ്പ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് എബിയും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ പഴ്‌സ് തലയോലപ്പറമ്പിലെ ഒരു കോളേജിലെ അധ്യാപികയുടെതാണെന്ന് കണ്ടെത്തി. തലയോലപ്പറമ്പ് പോലീസിന്റെ സാനിധ്യത്തില്‍ ഉടമയ്ക്ക് പഴ്‌സ് തിരികെ നല്‍കി.