Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്‌സംഗ സംഗമവും മാതൃദിനവും ആഘോഷിച്ചു.
15/05/2019

വൈക്കം: ചെമ്മനത്തുകര ഗുരുദര്‍ശന സത്‌സംഗത്തിന്റെ ആഭിമുഖ്യത്തില്‍ സത്‌സംഗ സംഗമവും മാതൃദിനവും ആഘോഷിച്ചു. വള്ളപ്പുരയിക്കല്‍ വാസുവിന്റെ വസതിയില്‍ ചേര്‍ന്ന സംഗമം സത്‌സംഗം കോ-ഓര്‍ഡിനേറ്റര്‍ വി.വി കനകാംബരന്‍ ഉദ്ഘടനം ചെയിതു. സത്‌സംഗം രക്ഷാധികാരി രജി ജിഷ്ണുഭവന്‍ അധ്യക്ഷത വഹിച്ചു. സത്‌സംഗം കുട്ടികളായ അനുജിത്തിന്റെയും അനുശ്രീയുടെയും മുത്തശ്ശിയായ അമ്മു അമ്മയെ സംഗമത്തില്‍ പൊന്നാടയണിയിച്ചു ആദരിച്ചു. വി. വി കനകാംബരന്‍ മാതൃദിന സന്ദേശം നല്‍കി. സജിത്ത് സാബു സ്വാഗതവും കാവ്യമോള്‍ നന്ദിയും പറഞ്ഞു. രാഖി രജി, ആദിത്യന്‍ രാധിക, അരവിന്ദ്, അഭിനയ എന്നിവര്‍ നേതൃത്വം നല്‍കി.