Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എഫ് വൈക്കം യൂണിയന്‍ കണ്‍വന്‍ഷന്‍ നടത്തി
15/05/2019
കേരള പുലയര്‍ മഹിള ഫെഡറേഷന്‍ വൈക്കം യൂണിയന്‍ കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണഘടനയെ ദുര്‍ബലപ്പെടുത്തി രാജ്യത്തെ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യനീതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് ദലിത് സ്ത്രീ സമൂഹം രംഗത്തിറങ്ങണമെന്ന് കേരള പുലയര്‍ മഹിള ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ് പറഞ്ഞു. കെ.പി.എം.എഫ് വൈക്കം യൂണിയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വ്യാപാരഭവനില്‍ നടന്ന കണ്‍വന്‍ഷനില്‍ യൂണിയന്‍ പ്രസിഡന്റ് രത്‌നമ്മ ശശി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.സെ് സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാളികാവ് ശശികുമാര്‍, പി.എം മജീഷ്, ബാബു വടക്കേമുറി, ശ്രീജിനി സജീവ്, പി.കെ രഘുവരന്‍, സുമേഷ് മോഹന്‍, സദാനന്ദന്‍, കനക മുരളി, സ്വപ്‌ന മനോജ്, പൊന്നു സോമന്‍, ശ്രീജ ബാബു, ജലജ എന്നിവര്‍ പ്രസംഗിച്ചു.