Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടവകദിനഘോഷത്തിന്റെ ഭാഗമായി ദിവ്യബലി അര്‍പ്പിച്ചു.
13/05/2019
വല്ലകം സെന്റ്‌മേരീസ് പള്ളി ഇടവകദിനാഘോഷം എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയിലെ ഇടവകദിനഘോഷത്തിന്റെ ഭാഗമായി എറണാകുളം -അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന ഇടവകദിനാഘോഷ സമ്മേളനം ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. വികാരി സെബാസ്റ്റ്യന്‍ മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോയി, ഫാ.റെജിനോള്‍ഡ്, ഫാ. ആന്റണി, ഫാ.സേവ്യര്‍, ഫാ.തോമസ്, ട്രസ്റ്റിമാരായ സാജു, ജോയി, ഫാമിലി വൈസ് ചെയര്‍മാന്‍ ജോസ്, റോബിന്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ഇടവകാംഗങ്ങളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഓണാട്ട് ഔസേഫ്-എല്‍സി ദമ്പതിമാരെയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ദാനം ചെയ്ത ജോസ്് പെരിങ്ങാട്ടു പ്ലാവില്‍, 35 വര്‍ഷത്തെ അദ്ധ്യാപക സേവനത്തിനുശേഷം വല്ലകം സ്‌കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ച ജോസ് കെ പോള്‍, കലാരംഗത്ത് മികവ് തെളിയിച്ച ബോബന്‍ കാനേക്കാട്ടില്‍ എന്നിവരെ ആദരിച്ചു. സ്‌നേഹവിരുന്നും നടത്തി.