Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
13/05/2019
ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണം മേഖലാ കമ്മിറ്റി ചെയര്‍മാന്‍ കെ.വേലായുധന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍, ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കരയോഗം ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ കമ്മിറ്റി അംഗം പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജഗദീഷ് തേവലപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം മേഖലാ കമ്മിറ്റി ചെയര്‍മാന്‍ കെ.വേലായുധന്‍ നായര്‍ നിര്‍വഹിച്ചു. അനില്‍ കുമാര്‍ കറുത്തേടത്ത്, ശാന്തി കുമാര്‍ അയ്യനാട്ട്, ശ്രീകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. എം.ബി.ബി.എസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വിജയം നേടിയ രേഷ്മ ജഗദീഷ്, എം.ടെക് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീലക്ഷ്മി എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.