Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച വേതനം ഉടന്‍ വിതരണം ചെയ്യണമെന്ന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍
22/02/2016

അംഗന്‍വാടി ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച വേതനം ഉടന്‍ വിതരണം ചെയ്യണമെന്ന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ക്കേഴ്‌സിന് 10000 രൂപയായും ഹെല്‍പേഴ്‌സിന് 7000 രൂപയായും വേതനം വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപനം വന്നിട്ട് നാളുകളേറെയായെങ്കിലും ഇതുവരെ വര്‍ദ്ധിപ്പിച്ച വേതനം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. വൈക്കം ഐ.സി.ഡി.എസിന് കീഴിലുള്ള മുന്നൂറോളം അംഗന്‍വാടി ജീവനക്കാര്‍ക്ക് ട്രഷറിയില്‍ പണം ഇല്ലെന്ന കാരണത്താല്‍ നിലവിലുള്ള വേതനം പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള വേതനം ഉടന്‍ വിതരണം ചെയ്യണമെന്നും വര്‍ദ്ധിപ്പിച്ച തുക കുടിശ്ശികസഹിതം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭസമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.