വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
13/05/2019
ഡോ. പല്‍പ്പു സ്മാരക കുംടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ കീഴിലുള്ള ഡോ. പല്‍പ്പു സ്മാരക കുംടുംബയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. കോട്ടയം ധന്യ ബെന്‍സാല്‍ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാ സഹായ വിതരണം യോഗം ഇന്‍സ്പെക്ടിങ് ഓഫീസര്‍ പി.പി സന്തോഷ് നിര്‍വഹിച്ചു. യൂണിറ്റ് ചെയര്മാന് അനില്‍ കുമാര്‍, സുവര്‍ണ ഭരതന്, ശാരദ സഹദേവന്, കെ.കെ വിജയപ്പന്, അനില്‍ സച്ചിത്ത്, ഷീബ സാബു, ബീന അശോകന്, ആര്.സന്തോഷ്, ലൈല ബാലകൃഷ്ണന്, കെ.ചന്ദ്രന്, എസ്.ധര്മജന് എന്നിവര്‍ പ്രസംഗിച്ചു.