Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാദിന മഹോത്സവവും വിശേഷാല്‍ പൂജകളും
13/05/2019

വൈക്കം: വടക്കേനിരപ്പ് കണക്കഞ്ചേരി കളരിയ്ക്കലയ്യേട്ട് ശ്രീദുര്‍ഗാ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും വിശേഷാല്‍ പൂജകളും ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 6.30ന് ഗണപതിഹോമം, 8.30ന് സര്‍പ്പപൂജ, പ്രസാദശുദ്ധി, 11ന് നവകപഞ്ചഗവ്യ കലശാഭിഷേകം, ഉച്ചക്ക് 12.30ന് പ്രസാദഊട്ട്, രാത്രി എട്ടിന് പുല്ലാംകുഴല്‍ ഫ്യൂഷന്‍, ഒന്‍പതിന് ഗാനമേള. നാളെ രാവിലെ ഒന്‍പതിന് കുംഭകുടഘോഷയാത്ര പുറപ്പാട്, 10ന് പഞ്ചവിംശതി കലശാഭിഷേകം, തുടര്‍ന്ന് നാഗരാജ പൂജകള്‍, 11.30ന് കുംഭകുട അഭിഷേകം, ഉച്ചക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകുന്നേരം ആറിന് ദേശതാലപ്പൊലി, ഏഴിന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് പൂമൂടല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും.