Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജുമുഅ നമസ്‌കാരത്തിന് വിശ്വാസിസമൂഹം ഒഴുകിയെത്തി.
11/05/2019
റംസാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ വൈക്കം ടൗണ്‍ മസ്ജിദില്‍ നടന്ന ജുമുഅ നമസ്‌കാരം.

വൈക്കം: റംസാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്‌കാരത്തിന് വിശ്വാസിസമൂഹം ഒഴുകിയെത്തി. താലൂക്കിലെ മുസ്‌ലിം പള്ളികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ജുമുഅ നമസ്‌കാരത്തിന് വളരെ മുന്‍പുതന്നെ വിശ്വാസികള്‍ പള്ളികളില്‍ എത്തിയിരുന്നു. തിരക്ക് വര്‍ധിച്ചതോടെ ചില പള്ളികളില്‍ പുറത്തുനിന്നും നമസ്‌കാരം നടത്തേണ്ടിയും വന്നു. നമസ്‌കാരശേഷം ക്വുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും പ്രകീര്‍ത്തനങ്ങളിലും മുഴുകി വിശ്വാസികള്‍ വെള്ളിയാഴ്ചയെ ഭക്തിസാന്ദ്രമാക്കി. തറാവീഹ് നമസ്‌കാരത്തിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. റംസാന്‍ മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങളില്‍ ഒന്നായ വെള്ളിയാഴ്ചളെ വിശ്വാസിസമൂഹം ഏറെ പ്രതീക്ഷകളോടെയാണ് വരവേല്‍ക്കുന്നത്. റംസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ ആത്മീയമായി മനസിനെ സംസ്‌കരിച്ച് മാതൃകാജീവിതം നയിക്കണമെന്ന് വിവിധ പള്ളികളിലെ ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.

വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹിം മുസ്‌ലിയാര്‍, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ സലിം ഫൈസി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖ്‌വാന്‍ സലഫി മസ്ജിദില്‍ കാസിം മൗലവി, ചെമ്പ് ജുമാ മസ്ജിദില്‍ അബൂ മസൂദ് കെ.എം മുഹമ്മദ് മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ അഹ്മദ് കബീര്‍ സുഹ്‌രി, മറവന്‍തുരുത്ത് മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിഷാദ് ഹാളിരി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍, കരിപ്പാടം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്‌സനി, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഷെമീര്‍ സഖാഫി, വടകര ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെട്ടിക്കാട്ട്മുക്ക് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാ മസ്ജിദില്‍ സലിം ബാഖവി, ഇറുമ്പയം ജുമാമസ്ജിദില്‍ നൗഫല്‍ ബാഖവി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ ബൈജു സലഫി, അപ്പാഞ്ചിറ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അബു താഹിര്‍ അമാനി എന്നിവര്‍ ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.