Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി
11/05/2019
ആരാധന സഭയുടെ നേതൃത്വത്തില്‍ ഇടയാഴത്തു നിര്‍മ്മിച്ചു നല്‍കിയ ഭവനങ്ങളുടെ ആശീര്‍വാദം ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിക്കുന്നു. ഫാ.ജോസഫ് കൊളുത്തുവെള്ളില്‍, ഫാ.സെബാസ്റ്റ്യന്‍ ചെണ്ണാപ്പിള്ളില്‍, സിസ്റ്റര്‍ ആന്‍സി, ഫാ.തോമസ് പെരേപ്പാടന്‍ എന്നിവര്‍ സമീപം.

വൈക്കം: ദിവ്യകാരുണ്യ ആരാധന സഭ എറണാകുളം പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി വൈക്കം, ഇടയാഴം എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചു നല്‍കിയ നാലു ഭവനങ്ങളുടെ ആശീര്‍വാദകര്‍മ്മവും സമര്‍പ്പണവും നടത്തി. ആശീര്‍വാദ കര്‍മ്മത്തിന് എറണാകുളം -അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കി. വൈക്കം ഫൊറോനാ വികാരി ഫാ.ജോസഫ് തെക്കിനേന്‍, ഫാ.സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളില്‍, ഫാ.തോമസ് പെരേപ്പാടന്‍, ഫാ.ജോസഫ് കൊളുത്തുവെള്ളില്‍, ഫാ.സനു പുതുശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു. എറണാകുളം, കോട്ടയം ജില്ലകളില്‍ പ്രളയത്തില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി 750 ചതുരശ്ര അടി വിസ്തൃതിയുള്ള 25 ഭവനങ്ങളാണ് ആരാധന സഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നത്. 23 ഭവനങ്ങള്‍ ഈ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്കു കൈമാറിയതായി പ്രൊവിഷ്യന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പറഞ്ഞു.