Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചദിന ക്യാമ്പിന്റെ സമാപന സമ്മേളനം നടത്തി
11/05/2019
ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പഞ്ചദിന ക്യാമ്പിന്റെ സമാപന സമ്മേളനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നിസ്സാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പഞ്ചദിന ക്യാമ്പിന്റെ സമാപന സമ്മേളനവും എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നിസ്സാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി കനകാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജി, പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി റ്റി കുരുവിള, എല്‍.പി.എസ് ഹെഡ്മാസ്റ്റര്‍ പി.റ്റി ജിനീഷ്, കൗണ്‍സിലര്‍ കെ.ആര്‍ സംഗീത, ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ.വി സന്തോഷ്, സി.പി.ഒ കെ.കെ സാബു, എ.സി.പി. ഒ.അമൃത പാര്‍വ്വതി, എസ്.പി.സി ചാര്‍ജ്മാന്‍ റ്റി.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളായ ആര്‍ദ്ര ടി ജയകുമാര്‍, എം.എസ് സേതുലക്ഷ്മി, ശ്രീലക്ഷ്മി അനൂഷ്, നന്ദന ശിവദാസ്, അക്ഷയ് അനില്‍, അതുല്‍ ബിജു എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു