Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തകയോഗം ചേര്‍ന്നു
11/05/2019

വൈക്കം: മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്ന പാലാംകടവ്-താഴപ്പള്ളി-വെട്ടിക്കാട്ട്മുക്ക് റോഡ് അപകടാവസ്ഥ പരിഹരിക്കാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി തലയോലപ്പറമ്പ് മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. റോഡിലൂടെ പോകുന്ന പൈപ്പ്‌പൊട്ടി വെള്ളം ഒഴുകുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം പുഴയിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റോഡിന്റെ വശം കല്ലുകെട്ടി സംരക്ഷിക്കുന്നതിന് 98 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ പ്രഖ്യാപിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നാളിതുവരെയായി ഒരു പണിയും നടന്നിട്ടില്ല. എത്രയുംവേഗം റോഡിന്റെ വശം കരിങ്കല്‍ കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടി അധികാരികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എന്‍ ദിവാകരന്‍ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് രാജു തറപ്പേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി ജെയിംസ്, പി.വി സുരേന്ദ്രന്‍, വിജയമ്മ ബാബു, ഗൗരി ജി.നായര്‍, പി.എ ഷാജി, സി.എ നൗഷാദ്, തോമസ് ഇടയക്കുന്നേല്‍, ജിനദേവന്‍, പ്രസാദ്, പ്രീനു മഹേഷ്, ജോണ്‍, ധനു ജി.നായര്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.