Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് ഏഴിനും എട്ടിനുമായി നടക്കും.
22/02/2016

കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് ഏഴിനും എട്ടിനുമായി നടക്കും. ഏഴിന് വൈകുന്നേരം നാലിന് വിളംബരറാലിയും എട്ടിന് രാവിലെ സമാപനസമ്മേളനവും കുട്ടികളുടെ കലാപരിപാടിയും നടക്കും. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, പഞ്ചായത്ത് അംഗം ബിന്ദു പ്രദീപ്, യൂത്ത് കോ-ഓര്‍ഡിനേററര്‍ എ.എസ് സുനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ഗിരിജാദേവി, സ്റ്റാഫ് സെക്രട്ടറി പി.കെ അപ്പു, ഷാലിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി ഹരിക്കുട്ടന്‍, ടി.കെ രാജേന്ദ്രന്‍, കെ.ബി രമ, കെ.ശെല്‍വരാജ്, അമ്പിളി പ്രസന്നകുമാര്‍, ലീന ഡി.നായര്‍ (രക്ഷാധികാരികള്‍), കെ.എസ് വേണുഗോപാല്‍ (ചെയര്‍മാന്‍), എന്‍.ഗിരിജാദേവി (കണ്‍വീനര്‍), എസ്.ഷാലിമോള്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.