Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ എല്‍.ഡി.എഫ് ഭരിക്കും
18/11/2015
നഗരസഭയില്‍ എല്‍.ഡി.എഫ് ഭരിക്കുംമെന്ന കാര്യം ഉറപ്പായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പുതിയ കൗണ്‍സിലില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച രണ്ട് പേരുടെ പിന്തുണ ഉറപ്പാക്കിയാണ് എല്‍.ഡി.എഫ് ഭരണകസേരയിലേക്ക് എത്തുന്നത്. എല്‍.ഡി.എഫ് 12, യു.ഡി.എഫ് 10, ബി.ജെ.പി രണ്ട്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. അധികാരം നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും കെ.പി.സി.സിയുടെ നിര്‍ദ്ദേശങ്ങള്‍ ഇതിന് വിലങ്ങുതടിയാവുകയായിരുന്നു. വിമതരായി മത്സരിച്ചവരോട് ഒരു സഹകരണവും വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശമാണ് കെ.പി.സി.സിയും ഡി.സി.സിയും ബ്ലോക്ക്-മണ്ഡലം കമ്മിററികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികാരക്കസേരയിലേക്കെത്തുവാന്‍ എല്‍.ഡി.എഫ് മുന്നിട്ടിറങ്ങിയത്. ധാരണപ്രകാരം അദ്യ ഒന്നര വര്‍ഷക്കാലം സി.പി.ഐയും തുടര്‍ന്ന് ഒന്നരവര്‍ഷം സി.പി.എമ്മും ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുമ്പോള്‍ അവസാന രണ്ട് വര്‍ഷം സ്വതന്ത്രരായി മത്സരിച്ചുവന്ന ബിജു വി.കണ്ണേഴത്തും, ഇന്ദിരാദേവിയും അധ്യക്ഷ സ്ഥാനത്തെത്തും. എന്‍.അനില്‍ബിശ്വാസാണ് സി.പി.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി.