Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാരായണീയ പാരായണം നടത്തി
10/05/2019
കുലശേഖരമംഗലം കൂട്ടുമ്മേല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശ്രീലക്ഷ്മി നാരായണീയ സമിതി അവതരിപ്പിച്ച നാരായണീയ പാരായണത്തിന്റെ ദീപപ്രകാശനം ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി ശങ്കരദാസ് നിര്‍വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ നാലാം ഉത്സവദിവസം കുലശേഖരമംഗലം ശ്രീലക്ഷ്മി നാരായണീയ സമിതി കലാമണ്ഡപത്തില്‍ നടത്തിയ നാരായണീയ പാരായണത്തിന്റെ ദീപപ്രകാശനം ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി ശങ്കരദാസ് നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് മോഹനന്‍ കാലാപ്പള്ളി, സെക്രട്ടറി ബി.മുരളി, സബ്ഗ്രൂപ്പ് ഓഫീസര്‍ വി.കെ അശോക് കുമാര്‍, പുരാണ ആചാര്യ കെ.ജയലക്ഷ്മി, ഭാരാവാഹികളായ ഷൈലജ ധരണി, സുനില അജിത്, രാധാമണി, ധന്യ, ജയ വിനോദ്, ഓമന വിജയകുമാര്‍, പ്രിയ, ആശാ ഷിബു, രാജശ്രീ, ശാലിനി, ലീലാമണി, സൗദാമിനി, സൈനു, ജാന്‍സി എന്നിവര്‍ പങ്കെടുത്തു. ഭഗവാന്റെ ഭക്തി മാഹാത്മ്യത്തെക്കുറിച്ചാണ് പാരായണം നടത്തിയത്.