Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണ പ്രവര്‍ത്തനം നടത്തി.
10/05/2019
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ മഴക്കാല ശുചീകരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍, കൗണ്‍സിലര്‍ എം.റ്റി അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് പി.സുമേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ വി.പി ശ്രീദേവി, പ്രോഗ്രാം ഓഫീസര്‍ കെ.എ സുമാദേവി എന്നിവര്‍ പ്രസംഗിച്ചു.