അനുശോചനം രേഖപ്പെടുത്തി.
10/05/2019
വൈക്കം: ഇന്‍ഡ്യന്‍ നിയമവിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മശ്രീ എന്‍.ആര് മാധവമേനോന്റെ ദേഹവിയോഗത്തില്‍ വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ദേഹവിയോഗം നിയമവിദ്യാഭ്യാസ രംഗത്ത് ഒരു തീരാനഷ്ടമാണെന്ന് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ അഭിപ്രായപ്പെട്ടു. യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു, സെക്രട്ടറി കെ.വി വേണു ഗോപാല്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, കമ്മിറ്റിയംഗങ്ങളായ കെ.എസ് സാജുമോന്‍, പി.എന്‍ രാധാകൃഷ്ണന് നായര്‍, സി.പി നാരായണന് നായര്‍, പി.വേണുഗോപാല്‍, എസ്.മുരുകേഷ് എന്നിവര്‍ പ്രസംഗിച്ചു.