Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡരുകില്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന ഭീമന്‍ വാകമരം ഗതാഗതത്തിനു ഭീഷണി ആയിട്ടും ശ്രദ്ധ പുലര്‍ത്താതെ പൊതുമരാമത്ത് വകുപ്പ്.
09/05/2019
വൈക്കം-തലയോലപ്പറമ്പ് റോഡില്‍ തുറുവേലിക്കുന്ന് ജങ്ഷനില്‍ ഗതാഗത്തതിനു ഭീഷണിയായി ഉണങ്ങി നില്‍ക്കുന്ന തണല്‍ മരം.

വൈക്കം: റോഡരുകില്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന ഭീമന്‍ വാകമരം ഗതാഗതത്തിനു ഭീഷണി ആയിട്ടും ശ്രദ്ധ പുലര്‍ത്താതെ പൊതുമരാമത്ത് വകുപ്പ്. വൈക്കം-തലയോലപ്പറമ്പ് റോഡിലെ തുറുവേലിക്കുന്ന് ക്ഷേത്രത്തിനു സമീപമുള്ള റോഡിലാണ് മരം ഉണങ്ങി നില്‍ക്കുന്നത്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരത്തില്‍നിന്നും ശിഖിരങ്ങള്‍ റോഡില്‍ പതിക്കാറുണ്ട്. മരം പൂര്‍ണമായി ഉണങ്ങി നില്‍ക്കുകയാണ്. അടിയന്തിരമായി ഇത് വെട്ടിമാറ്റണം. അല്ലാത്തപക്ഷം ഇവിടെ പതിയിരിക്കുന്നത് വലിയ ദുരന്തമായിരിക്കും. ഉദയനാപുരം പഞ്ചായത്ത് ഓഫീസിനു സമീപം തണല്‍മരം റോഡില്‍ കടപുഴകി വീണത് മാസങ്ങള്‍ നീണ്ട പരാതികള്‍ക്കൊടുവിലാണ് അധികാരികള്‍ വെട്ടിമാറ്റിയത്. പൊതുമരാമത്ത് വകുപ്പ് വഴിയോരങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്ന അപകടങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. വൈക്കം-തലയോലപ്പറമ്പ് റോഡില്‍ കൊടുംവളവുകളില്‍ ഉണ്ടായിരുന്ന ദിശാബോര്‍ഡുകള്‍ പലതും കാലപ്പഴക്കത്താല്‍ നശിച്ചുപോയിട്ടും ഒന്നും പുനഃസ്ഥാപിക്കുവാന്‍ പോലും ഇവര്‍ മുന്‍കയ്യെടുത്തിട്ടില്ല.