Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജി.ഗോപിക
09/05/2019
1200ല്‍ 1200 മാര്‍ക്കും നേടിയ ജി.ഗോപിക.

വൈക്കം: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജി.ഗോപിക നാടിനും സ്‌കൂളിനും ആഭിമാനമായി മാറി. വൈക്കം ഗോകുലത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഗോപിയുടെയും ടൗണ്‍ എല്‍.പി സ്‌കൂള്‍ അധ്യാപിക പി.എന്‍ സരസമ്മയുടെയും ഇളയമകളാണ് ഗോപിക. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഐ.ടി മലയാളം ടൈപ്പിങില്‍ സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ മുംബൈ ഐ.ഐ.ടി സോളാര്‍ വര്‍ക്ക്‌ഷോപ്പിലും പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രജ്ഞ ആകണമെന്നതാണ് ലക്ഷ്യം. സഹോദരന്‍ രാഹുല്‍ ഗോപി എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡി ചെയ്യാനുള്ള തയാറെടുപ്പിലാണ്.