Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വൈക്കത്തെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം.
09/05/2019

വൈക്കം: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വൈക്കത്തെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 89 കുട്ടികളില്‍ 86 പേരും പാസായി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 55 കുട്ടികളില്‍ 46 പേരും വിജയിച്ചു. ആറു കുട്ടികള്‍ എ പ്ലസ് നേടി. 1200ല്‍ 1200 മാര്‍ക്കും നേടി ജി.ഗോപിക സ്‌കൂളിന്റെ അഭിമാനമായി മാറി. ജില്ലയില്‍ ആകെ അഞ്ചു പേര്‍ക്കു മാത്രമാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. താലൂക്കിലെ തന്നെ മികച്ച വിജയം കൈവരിച്ച സര്‍ക്കാര്‍ വിദ്യാലയമെന്ന ഖ്യാതിയും സ്‌കൂള്‍ നേടിയെടുത്തു. ആശ്രമം സ്‌കൂള്‍ പ്ലസ്ടു സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 91 ശതമാനം വിജയമാണ് നേടിയത്. പരീക്ഷ എഴുതിയ 158 പേരില്‍ 144 പേരും വിജയം കൊയ്തു. രണ്ടു വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ കോമേഴ്‌സ് വിഭാഗത്തില്‍ 93 ശതമാനവും സയന്‍സ് വിഭാഗത്തില്‍ 70 ശതമാനവും വിജയിച്ചു. കോമേഴ്‌സ് ഗ്രൂപ്പില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതി 112 പേരില്‍ 107 പേരും വിജയിച്ചു. കോമേഴ്‌സില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.