Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധികാരികളില്‍ നിന്നും അവകാശങ്ങള്‍ പിടിച്ചുവാങ്ങുവാന്‍ പോരാട്ടങ്ങള്‍ നടത്തണം : വി.എസ് അച്യുതാനന്ദന്‍.
22/02/2016
കേരള വേലന്‍ മഹാസഭ നവതി ആഘോഷ മഹാസമ്മേളനത്തിന്റെ ഭാഗമായി വൈക്കത്തു നടത്തിയ പ്രകടനം

അധികാരികളില്‍ നിന്നും അവകാശങ്ങള്‍ പിടിച്ചുവാങ്ങുവാന്‍ പോരാട്ടങ്ങള്‍ നടത്തേണ്ട കാലമാണ് ഇപ്പോഴുള്ളന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കേരള വേലന്‍ മഹാസഭ നവതി ആഘോഷ മഹാസമ്മേളനത്തിന്റെ ഭാഗമായി വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ മററ് സമുദായങ്ങള്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ വേലന്‍ സഭയുടെ കയ്യിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അധികാരികള്‍ പിടിച്ചുവാങ്ങി. ഇവിടെയെല്ലാം കാഴ്ചക്കാരായി നില്‍ക്കേണ്ട അവസ്ഥയാണ് സമുദായത്തിന്. ഇതിനു മാററമുണ്ടാകണമെങ്കില്‍ സമരപരമ്പരകള്‍ ആരംഭിക്കണം. കേരളത്തിന്റെ സാമൂഹ്യസേവന രംഗത്ത് വേലന്‍സമുദായം പ്രബലശക്തിയാണ്. എന്നാല്‍ അവകാശങ്ങളുടെ പേരില്‍ ഇവര്‍ തഴയപ്പെടുന്നു. ഇതിനെല്ലാം മാററമുണ്ടാകണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ചീഫ്‌വിപ്പ് പി.സി ജോര്‍ജ്ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ കെ.അജിത്ത്, അഡ്വ. മോന്‍സ് ജോസഫ്, കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനുമുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നടന്നു.