Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
09/05/2019
കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടി നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും പരിസരത്തും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് അനിതാ ബാബു അദ്ധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ എസ്.കെ ഷീബ, സെക്രട്ടറി റെജി മാത്യൂ, അസോസിയേഷന്‍ ഭാരവാഹികളായ വി.കെ വിപിനന്‍, കെ.ജി അഭിലാഷ്, സി.ബി ഗീത, എം.എന്‍ അനില്‍ കുമാര്‍, കൗണ്‍സിലര്‍ അംബരീഷ് ജി വാസു എന്നിവര്‍ പ്രസംഗിച്ചു.