Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്‍പ്പനയ്ക്കായി പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് പിടികൂടി
09/05/2019

വൈക്കം: വനം വകുപ്പ് ജീവനക്കാരന്റെ വീട്ടില്‍ വില്‍പ്പനയ്ക്കായി പൊതികളാക്കി സൂക്ഷിച്ച കഞ്ചാവ് പൊലീസ് പിടികൂടി. ഇടുക്കി മൂന്നാര്‍ ഫോറസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായ വൈക്കം കാരയില്‍ സ്വദേശി അമലി (23)ന്റെ വീട്ടില്‍ നിന്നാണ് 250 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് വൈക്കം പോലീസ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പിടികൂടി. ഒരാളെ റിമാന്‍ഡ് ചെയ്തു. തോട്ടകം സ്വദേശി നിബിന്‍ (30) ആണ് റിമാന്‍ഡിലായത്. അമലിന്റെ സഹോദരന്‍ അഖില്‍ (20), വൈക്കം ലിങ്ക് റോഡിന് സമീപം താമസിക്കുന്ന അജിത്ത് (24), വൈക്കം സ്വദേശി മിഥുന്‍ (20), കല്ലറ എഴുമാന്തുരുത്ത് സ്വദേശി അരുണ്‍ (24) എന്നിവരെ എസ്.ഐ. എം.എം മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം വൈക്കം കായലോര ബീച്ചില്‍ വച്ച് അജിത്ത്, കല്ലറ മുണ്ടാര്‍ സ്വദേശി അരുണ്‍ എന്നിവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു ചോദ്യം ചെയ്തതോടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. വൈക്കത്തെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും കഞ്ചാവു വില്‍ക്കുന്ന സംഘങ്ങള്‍ വൈക്കത്തു ശക്തമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്‌