Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വലിയകവലയ്ക്കുസമീപമുള്ള ജലഅതോറിട്ടിയുടെ വാട്ടര്‍ ടാങ്കിന്റെ തൂണുകള്‍ ബലപ്പെടുന്ന ജോലികള്‍ പുരോഗമിക്കുന്നു
08/05/2019
അപകടാവസ്ഥയിലായ വാട്ടര്‍ അതോറിട്ടിയുടെ വലിയകവലയിലെ വാട്ടര്‍ ടാങ്കിന്റെ തൂണുകള്‍ ബലപ്പെടുത്തുന്ന പണികള്‍.

വൈക്കം: വലിയകവലയ്ക്കുസമീപമുള്ള ജലഅതോറിട്ടിയുടെ വാട്ടര്‍ ടാങ്കിന്റെ തൂണുകള്‍ ബലപ്പെടുന്ന ജോലികള്‍ പുരോഗമിക്കുന്നു. ജലവിഭവ വകുപ്പിന്റെ വൈക്കം സബ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ ടാങ്ക് കാലപഴക്കാത്താല്‍ അപകടാവസ്ഥയിട്ടും അധികൃതര്‍ സ്വീകരിക്കുന്ന നിസംഗസമീപനം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ടാങ്കിന്റെ കോണ്‍ക്രീറ്റുകളും മറ്റും ഇളകിയതു കൂടാതെ തൂണികള്‍ക്കും ബലക്ഷയം സംഭവിച്ചിരുന്നു. ഇത് കമ്പികള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. തൂണുകളുടെ ചുവട്ടില്‍ കുഴിച്ച് താഴെ മുതല്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. കോണ്‍ക്രീറ്റ് ജോലികള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്ന് വാട്ടര്‍ അതോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. രണ്ടു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയള്ള ടാങ്കിനെയാണ് നഗരത്തിലും സമീപ പ്രദേശങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നിലവിലുള്ള ടാങ്കിന്റെ അടിത്തറ ബലപ്പെടുത്തിയാലും നഗരത്തിലേക്ക് ആവശ്യമായ പുതിയ വാട്ടര്‍ ടാങ്കും, ജലവിതരണ കുഴലുകളും സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങേണ്ടതുണ്ട്. വൈക്കം നഗരസഭയിലും അനുബന്ധ പഞ്ചായത്തുകളിലുമായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയില്‍ നഗരസഭ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ടാങ്കുകളുടെ പണികള്‍ പൂര്‍ത്തിയായി. പുതിയവ ഉപയോഗിച്ചും തുടങ്ങി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വാട്ടര്‍ ടാങ്കുകളിലേക്ക് എത്തുന്ന ജലവിതരണ പൈപ്പുകള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ സ്ഥാപിച്ചു ഇതിനോടകം ജലവിതരണം നടത്തി വരുന്നുണ്ട്. എന്നാല്‍ നഗരസഭയിലെ 40 വര്‍ഷത്തിലേറെ പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് ഇപ്പോഴമുള്ളത്. ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ജലവിതരണ പൈപ്പുകള്‍ പലതും കാലപഴക്കാത്താല്‍ പൊട്ടുന്നതും പതിവാണ്. ശോച്യാവസ്ഥയിലായ ടാങ്കും ജലവിതരണ പൈപ്പുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാടിന്റെ ആവശ്യം.