Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം
08/05/2019
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റുത്സവത്തിന് തന്ത്രിമാരായ മേക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി കൊടിയേറ്റി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കുറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, നിറദീപങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ ചടങ്ങിന് ഭക്തി പകര്‍ന്നു. മേല്‍ശാന്തി എ.ആര്‍ ആരുണ്‍കുമാര്‍, ഷിബു ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. ഉത്സവത്തിന് സമാരംഭം കുറിച്ച് ഉച്ചയ്ക്ക് 12ന് മഹാപ്രസാദം ഊട്ട് നടത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ എം.ജി മധു, സബ്ഗ്രൂപ്പ് ഓഫീസര്‍ വി.കെ അശോക് കുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് മോഹനന്‍ കാലാപ്പള്ളി, സെക്രട്ടറി ബി.മുരളി, വൈസ് പ്രസിഡന്റ് സോഹന്‍ലാല്‍, ട്രഷറര്‍ അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ പകല്‍പ്പൂരം 13 ന് വൈകിട്ട് 4ന് ക്ഷേത്ര മൈതാനത്ത് നടക്കും. 14ന് രാവിലെ 9.30ന് ഇത്തിപ്പുഴ കടവില്‍ നടക്കുന്ന ആറാട്ട് പൂജയോടെ ഉത്സവം സമാപിക്കും.