Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആമ്പക്കേരില്‍ ശ്രീഭദ്രകാളീശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം മെയ് 10, 11 തീയതികളില്‍
08/05/2019

വൈക്കം: വടയാര്‍ കിഴക്കേക്കര ആമ്പക്കേരില്‍ ശ്രീഭദ്രകാളീശ്വരി ക്ഷേത്രത്തിലെ 3-ാമത് പ്രതിഷ്ഠ മഹോത്സവം മെയ് 10, 11 തീയതികളില്‍ നടത്തും. 10ന് രാവിലെ 5ന് നടതുറപ്പ്, 6ന് ഗണപതിഹോമം, 9ന് പൂജ, 10.15ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12-ന് പ്രസാദംഊട്ട്, വൈകിട്ട് 5ന് ദേവീഭാഗവത പാരായണം, 6.15ന് ദീപാരാധന, 7ന് ഭഗവതിസേവ, 8.15ന് അത്താഴകഞ്ഞി, തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍. 11ന് രാവിലെ പ്രഭാതപൂജകള്‍ക്ക് ശേഷം 9ന് സര്‍പ്പത്തിന് തളിച്ചു കൊടുക്കല്‍, 10ന് പൊങ്കാല, ഉച്ചയ്ക്ക് 12ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദേശതാലപ്പൊലി, അത്താഴക്കഞ്ഞി, രാത്രി 9ന് വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകം എന്നിവയുണ്ടായിരിക്കും.