Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി താലപ്പൊലി നടത്തി
08/05/2019
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി കുലശേഖരമംഗലം 763-ാം നമ്പര്‍ എസ്.എന്‍.ഡി.പി വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുലശേഖരമംഗലം 763-ാം നമ്പര്‍ എസ്.എന്‍.ഡി.പി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തി നിര്‍ഭരമായി. കൂട്ടുമ്മേല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റിനു മുന്നോടിയായി നടത്തുന്ന പരമ്പരാഗത ചടങ്ങാണ് എസ്.എന്‍.ഡി.പി വനിതാസംഘത്തിന്റെ താലപ്പൊലി. വൈകിട്ട് ശാഖാ മന്ദിരത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുക്കൂടകളുടെയും അകമ്പടിയോടെ എത്തിയ താലപ്പൊലി ക്ഷേത്രനടയില്‍ എത്തിയ ശേഷമാണ് ഉത്സവത്തിന് കൊടിയേറിയത്. പ്രസിഡന്റ് ഗിരിജ ശശിധരന്‍, സെക്രട്ടറി ബിന്നി രമേശന്‍, ധന്യ സുനില്‍, ഷാമിന, രാധാമണി, ഷൈലജാ ധരണി, എസ്.എന്‍.ഡി.പി ശാഖായോഗം പ്രസിഡന്റ് രമേശന്‍ തോട്ടത്തില്‍, സെക്രട്ടറി സന്തോഷ ്എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റിനു ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് താലങ്ങള്‍ സമര്‍പ്പിച്ചു.