Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നാളെ
08/05/2019

വൈക്കം: കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പുപദ്ധതി ആവിഷ്‌കരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) നാളെ സെക്രട്ടറിയേറ്റിനുമുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ധര്‍ണാസമരം ഉദ്ഘാടനം ചെയ്യും. ഓഖി ചുഴലിക്കാറ്റിനുശേഷം വിവിധ ഘട്ടങ്ങളിലായി 35 ദിവസങ്ങളോളം മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റിന്റെ പേരിലും നിരോധനമുണ്ടായി. ഈ ദിവസങ്ങളില്‍ തൊഴിലാളികളും അവരുടെ കുടുംബവും പട്ടിണിയിലായിരുന്നു. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് മറ്റു ജീവിത മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് വരുമാനം ഉറപ്പുപദ്ധതി എന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡി.ബാബുവും പ്രസിഡന്റ് കെ.എസ് രത്‌നാകരനും പറഞ്ഞു.