Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെല്ലാം മികച്ച വിജയം
07/05/2019

വൈക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരമുയര്‍ന്നതോടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം മികച്ച വിജയം കരസ്ഥമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നൂറുശതമാനം വിജയം നേടി ചരിത്രം രചിച്ചു. പരീക്ഷയെഴുതിയ 54 വിദ്യാര്‍ത്ഥികളും വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 54 പേരും വിജയിച്ചു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 118 പേരും വിജയിച്ചു. 21 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 18 പേരും വിജയിച്ചു. ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 37 വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി. ഒരാള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയത്. പരീക്ഷയെഴുതിയവരില്‍ 51 പേര്‍ വിജയിച്ചു. ഒരാള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും മികച്ച വിജയം നേടി.