Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടുകര്‍മ്മം നടത്തി
07/05/2019
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം വേദിയുടെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വക ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 14 മുതല്‍ 20 വരെ നടത്തുന്ന സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം വേദിയുടെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വഹിച്ചു. സത്രത്തിന്റെ വിളംബരഘോഷയാത്ര 14ന് ഉച്ചയ്ക്ക് 2ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേഗോപുര നടയില്‍ നിന്നും പുറപ്പെടും. വൈകിട്ട് 7ന് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സത്രത്തിന്റെ ദീപപ്രകാശനവും മാത്താനം അശോകന്‍ തന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തും. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥ സമര്‍പ്പണം നടത്തും. യജ്ഞാചാര്യന്‍ വെള്ളനാതുരുത്ത് ജി.ബാബുരാജിന്റെ നേതൃത്വത്തിലാണ് ഏഴുദിവസം നീളുന്ന സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം നടത്തുന്നത്. കാല്‍നാട്ടുചടങ്ങില്‍ സെക്രട്ടറി കെ.എന്‍ മോഹനദാസ്, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, കെ.ആര്‍ കാര്‍ത്തികയേന്‍, വി.വി കനകാംബരന്‍, വനിതാസംഘം പ്രസിഡന്റ് അംബികാ ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേല്‍ശാന്തി രൂപേഷ്, രാജീവ് ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികരായി.