Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലെ അനധികൃത മണ്ണെടുപ്പ് നിരോധിക്കണമെന്ന് സി.പി.ഐ വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി
06/05/2019

വൈക്കം: വെള്ളൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലെ അനധികൃത മണ്ണെടുപ്പ് നിരോധിക്കണമെന്ന് സി.പി.ഐ വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ നിന്നും സമ്പാദിക്കുന്ന കെട്ടിടനിര്‍മ്മാണ പെര്‍മ്മിറ്റിന്‍ പ്രകാരം തറ നിരപ്പാക്കുന്നതിനും മറ്റുമായി ജിയോളജിയില്‍ നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് അനധികൃതമായി കുന്നുകള്‍ ഇടിച്ചുനിരത്തി നൂറുകണക്കിന് ലോഡ് പൂഴിയും മണ്ണുമാണ് ഇറുമ്പയം മേഖലയില്‍ നിന്നും ദിവസേന കയറ്റി കൊണ്ടുപോകുന്നത്. പത്തോ അന്‍പതോ പാസു ലഭിച്ചാല്‍ അതിന്റെ മറവില്‍ നൂറുകണക്കിന് ലോഡ് മണ്ണാണ് കയറ്റി വിടുന്നത്. മണ്ണുമാഫിയയുടെ ഈ പ്രവര്‍ത്തികള്‍ കണ്ടില്ല എന്ന് നടിച്ചു കഴിയുകയാണ് പോലീസും റവന്യൂ അധികാരികളും. നാടിന്റെ കാലവസ്ഥയെയും ഭൂപ്രകൃതിയെയും മുച്ചൂട് നശിപ്പിക്കുന്ന ഈ അനധികൃത മണ്ണെടുപ്പ് തടയാന്‍ അധികാരികള്‍ രംഗത്തിറങ്ങണമെന്നും പാസ്സില്ലാതെ ഒരു ലോഡ് മണ്ണുപോലും കടത്തികൊണ്ട് പോകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികള്‍ തന്നെ ആവശ്യം പോലെ ലോഡ് കൊണ്ടുപോകാന്‍ ഒത്താശ ചെയ്യുന്ന കാഴ്ചയാണിവിടെ. ഇറുമ്പയം -വെള്ളൂര്‍ മേഖലകളിലെ അനധികൃത മണ്ണെടുപ്പ് നിര്‍ത്തി വെയ്ക്കാന്‍ അടിയന്തിര നടപടികള്‍ ജില്ല അധികാരികള്‍ സ്വീകരിക്കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.