വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
06/05/2019
തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷിക പൊതുയോഗം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ 75-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്, ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, ബീന അശോകന്, വി.എം സജീവ്, കെ.ബി സുനില്‍കുമാര്‍, വി.കെ വിജയകുമാര്‍, സി.പി മോഹനന്, എം.രാജീവ്, ഒ.എസ് സുരേഷ്, പി.ആര് രാജീവ്, എസ്.പുരുഷോത്തമന്, എസ്.ശിവദാസ്, കെ.പി വിജയന്, രാധാ ഗോപി എന്നിവര്‍ പ്രസംഗിച്ചു.