Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധി വാര്‍ഷികാചരണം നടത്തി
06/05/2019
എന്‍.എസ്.എസ് യൂണിയന്‍ ആസ്ഥാനത്ത് നടത്തിയ ചട്ടമ്പിസ്വാമികളുടെ അനുസ്മരണം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചട്ടമ്പിസ്വാമികളുടെ 95-ാം സമാധി വാര്‍ഷികാചരണം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും 97 എന്‍.എസ്.എസ് കരയോഗങ്ങളുടെയും നേതൃത്വത്തില്‍ ആചരിച്ചു. സ്വാമികളുടെ ഛായാചിത്രം കരയോഗമന്ദിരങ്ങളില്‍ അലങ്കരിച്ച് വച്ചു ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. താലൂക്ക് എന്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍, എന്‍.മധു, കെ.എസ് സാജുമോന്‍, പി.എസ് വേണുഗോപാല്‍, എസ്.മുരുകേശ് എന്നിവര്‍ പങ്കെടുത്തു. ചട്ടമ്പിസ്വാമികളുടെ ചിത്രം അലങ്കരിച്ചു വച്ച് വനിതാസമാജം ഭാരവാഹികള്‍, ബാലസമാജം ഭാരവാഹികള്‍, അദ്ധ്യാത്മിക പഠനകേന്ദ്രം പ്രവര്‍ത്തകര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.