Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണം
06/05/2019

വൈക്കം: വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക തിരിമറികളെ കുറിച്ച് സഹകരണ നിയമം (65) അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് ഡിപ്പാര്‍ട്ടുമെന്റ് കണ്ടെത്തുകയും ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്ത നിലവില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് സി.പി.ഐ വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലാണ്. മറ്റു പ്രതികള്‍ സൈ്വര്യവിഹാരം നടത്തിവരികയുമാണ്. പ്രതികള്‍ വഴിവിട്ട് ഏകദേശം 39 കോടിയോളം രൂപ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും കൊടുത്തും ഒരാള്‍ക്ക് ഒരു കോടിയിലധികം ലോണ്‍ കൊടുത്തും ബാങ്കിനെ പാപ്പരാക്കിയിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ കൊടുക്കുകയോ അത്യാവശ്യക്കാര്‍ക്ക് ലോണ്‍ കൊടുക്കാനോ ശ്രമിക്കാതെ തിരച്ചടവു വരുന്ന പണം ഇപ്പോഴും ഇഷ്ടക്കാരുടെ മാത്രം നിക്ഷേപം തിരികെ കൊടുക്കുന്നതിനായി ഉപയോഗിക്കുന്ന അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും, കുടിശ്ശിക പിരിക്കാന്‍ സത്വരമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ ആറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടും പ്രക്ഷോഭണ പരിപാടികള്‍ സംഘടിപ്പിക്കാനും സി.പി.ഐ വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു.